2013, നവംബർ 30, ശനിയാഴ്‌ച

കടലലകള്‍ കരയെ പുണരും പോലെ 
തീരം തിരമാലയെ പ്രണയിക്കും പോലെ 
ഞാന്‍ നിന്നെയും പുണരാം 
മയിലുകള്‍ മാരിവില്‍ കണ്ടു നൃത്തമാടിയതുപോലെആടീടാം





2013, നവംബർ 29, വെള്ളിയാഴ്‌ച

പ്രണയമേ നിന്നെ ഒന്ന് തൊട്ടു നോക്കീടുവാൻ 
എൻ മനം കൊതിച്ചീടുന്നത് നീയറിയുന്നുവോ 
നിന്നിലെ ഇതളുകളിലെ സ്നിഗ്ദ്ധതയിൽ 
ഒന്നമർത്തി ചുംബിക്കുവാനും 
നിൻ മിഴികളിലുണരും രാഗലയങ്ങളിൽ 
ആടി തിമർത്തീടുവാനും ദാഹമുണരുന്നു 
നിൻ അലസമാം കാമനകൾ 
എന്നിലുണർത്തും വികാരങ്ങൾ 
നിന്നിലേക്ക്‌ പകർന്ന് നിൻ മേനിയിലെ
വിയർപ്പിൽ ഒട്ടി അലിയാനും
നിൻ മേനിയിലെ വിയർപ്പിൽ
അലിഞ്ഞ് തീരാനും എൻ മനം കൊതിച്ചീടുന്നു